Tuesday, August 9, 2022
HomeGulfഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി. കാര്‍ഗോ, സ്വകാര്യ വിമാനത്താവളങ്ങളിലെ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഹാഷിഷ് പിടികൂടിയത്.

ഇരുമ്പ് സ്‌പെയര്‍ പാര്‍ട്‌സ് അടങ്ങിയ ഷിപ്പ്‌മെന്റ് ട്യൂബിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് 280 ഗ്രാം ഹാഷിഷ് കണ്ടെത്തിയത്.
ഇതിന്റെ ഫോട്ടോ കസ്റ്റംസ് ട്വിറ്ററില്‍ പങ്കുവച്ചു.

Most Popular