Sunday, November 27, 2022
HomeGulfഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ

ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ

ദോഹ: ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം തടഞ്ഞ് അധികൃതർ. ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വിഭാഗമാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കയറ്റുമതിയിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധയിലാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.

മൊത്തം 1,338 ചാക്ക് ച്യൂയിംഗ് പുകയിലയാണ് കണ്ടെത്തിയത് .ഇതിന്റെ ആകെ ഭാരം ഏകദേശം 1,672.5 കിലോഗ്രാം ആയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഹമദ് പോർട്ട് കസ്റ്റംസിലെ അധികാരികൾ തേങ്ങയും നാരങ്ങയും കയറ്റുമതിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച പുകയില പിടികൂടിയിരുന്നു.

Most Popular