Tuesday, May 17, 2022
HomeGulfദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈന്‍ വികസിപ്പിക്കാനൊരുങ്ങി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

ദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈന്‍ വികസിപ്പിക്കാനൊരുങ്ങി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

ദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈന്‍ വികസിപ്പിക്കാനൊരുങ്ങി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാമുമായി സഹകരിച്ച്‌ ദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈന്‍ രൂപപ്പെടുത്തുന്നതിന്‍റെ മുന്നോടിയായുള്ള പ്രാഥമിക ഘട്ട സര്‍വേ പൂര്‍ത്തിയായതായി മന്ത്രാലയം അറിയിച്ചു. ഭക്ഷ്യമാലിന്യം ഇല്ലാതാക്കാനും ഭക്ഷണം പാഴാക്കാതെ തിരിച്ചെടുക്കാനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അറിയാന്‍ ദേശീയ ഭക്ഷ്യ മാലിന്യ ബേസ്ലൈന്‍ സഹായിക്കും. രാജ്യത്ത് ഭക്ഷ്യാവശിഷ്ടങ്ങള്‍ കുറക്കാനും പാഴാക്കിക്കളയുന്നതിനെതിരായ ബോധവത്കരണം നടത്താനുമായി ബന്ധപ്പെട്ട അതോറിറ്റികളുമായും സ്വകാര്യ മേഖലയില്‍നിന്നുള്ള പങ്കാളികളുമായും സഹകരിച്ച്‌ മുനിസിപ്പാലിറ്റി വൈവിധ്യമാര്‍ന്ന പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.

Most Popular