Friday, August 12, 2022
HomeGulfഖത്തറിൽ ഡിജിറ്റല്‍​ പണമിടപാടുകളിൽ വർദ്ധനവ്

ഖത്തറിൽ ഡിജിറ്റല്‍​ പണമിടപാടുകളിൽ വർദ്ധനവ്

ദോ​ഹ: ഖത്തറിൽ ഡിജിറ്റല്‍​ പണമിടപാടുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. രാ​ജ്യ​ത്ത്​ ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ളു​പ​യോ​ഗി​ച്ചും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​മു​ള്ള പ​ണ​മി​ട​പാ​ടു​ക​ള്‍​ക്ക്​ സ്വീ​കാ​ര്യ​ത വ​ര്‍​ധി​ച്ച​താ​യി വി​സ ഖ​ത്ത​ര്‍ ക​ണ്‍​ട്രി മാ​നേ​ജ​ര്‍ ഡോ. സു​ധീ​ര്‍ നാ​യ​ര്‍ വ്യക്തമാക്കി.

കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്നാ​ണ്​ ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍​ക്ക് ഏ​റെ ജ​ന​പ്രീ​തി​യാ​ര്‍​ജി​ച്ച​ത്. ഇ​ത്ത​രം പ​ണ​മി​ട​പാ​ടു​ക​ളി​ലേ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍ മാ​റി​യ​തോ​ടെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ പ​ണ​മി​ട​പാ​ട് അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ മാ​റ്റം​ വരുത്തി.

ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ക​റ​ന്‍​സി ര​ഹി​ത പ​ണ​മി​ട​പാ​ടു​ക​ളി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്​​മാ​ര്‍​ട്ട്ഫോ​ണ്‍ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ നി​ര​ക്ക്​ 75 ശ​ത​മാ​ന​വും 98 ശ​ത​മാ​നം മൊ​ബൈ​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ് വ​ള​ര്‍​ച്ച​യും ഖ​ത്ത​റി​ല്‍ ഡി​ജി​റ്റ​ല്‍ വാ​ണി​ജ്യ, പ​ണ​മി​ട​പാ​ടു​ക​ള്‍ വ​ന്‍ കു​തി​പ്പ് ന​ട​ത്തു​മെ​ന്ന​തി​ല്‍ ആ​ശ്ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Most Popular