Saturday, May 21, 2022
HomeGulfഖത്തര്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം 13-നും 14-നും

ഖത്തര്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം 13-നും 14-നും

ദോഹ:ഖത്തര്‍ ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാര്‍ഷിക സമ്മേളനം 13-നും 14-നും ദോഹയിലെ ടോര്‍ച്ച് ഹോട്ടലിൽ വെച്ച് നടക്കും. ഡിടാക് 2022 എന്ന പേരിലുള്ള പരിപാടികള്‍ക്ക് നഹര്‍ അല്‍ മുതവ നേതൃത്വം കൊടുക്കും. ലാഭേച്ഛയില്ലാതെ ലോക വ്യാപകമായി പ്രസംഗ പരിശീലനവും, നേതൃത്വ പരിശീലനവും നൽകുന്ന കൂട്ടായ്മയാണ് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍.

ഖത്തറിൽ നടക്കുന്ന ടോസ്റ്റ് മാസ്‌റ്റേഴ്‌സ് വാർഷിക സമ്മേളനത്തിൽ മുഹമ്മദ് അല്‍ ഖഹ്താനി, ഇമ്മീഡിയറ്റ് പാസ്റ്റ് ഇന്റർനാഷണൽ പ്രസിഡന്റ് റിച്ചാർഡ് പെക്ക് തുടങ്ങി ഖത്തറില്‍ നിന്നുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്ന് ഡിടാക് കോ-ചെയര്‍ രാഘവന്‍ മേനോന്‍ പറഞ്ഞു. ഡിടാക് 2022-ല്‍ പബ്ലിക് സ്പീക്കിംഗ്, ലീഡര്‍ഷിപ്പ്, സെല്‍ഫ് ഡെവലപ്മെന്റ് വര്‍ക്ക്ഷോപ്പുകള്‍, പ്രസംഗ മത്സരങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടറും ഡിടാക് പ്രോജക്ട് മാനേജരുമായ രാജേഷ് വി.സി അറിയിച്ചു.

1990-കളുടെ തുടക്കം മുതല്‍ ഖത്തറില്‍ പ്രവർത്തിച്ചുവരികയാണ് ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍. നിലവില്‍, മുതിര്‍ന്നവര്‍ക്കായി 107 ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബുകളും കുട്ടികള്‍ക്കായി 10 ഗ്ലോബൽ ക്ലബ്ബുകളും രാജ്യത്തുണ്ട്. 1924 മുതല്‍ യു.എസിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംഗസംഖ്യ 149 രാജ്യങ്ങളിലായി മൂന്നുലക്ഷത്തിലേറെയാണ്.

പ്ലാറ്റിനം സ്‌പോണ്‍സര്‍മാരായ അബൂ ഇസ്സ ഹോള്‍ഡിംഗിന്റെ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഹാതിം ഹുസൈം, ഗല്‍ഫാര്‍ അല്‍ മിസ്‌നാഡ് സീനിയര്‍ ജനറല്‍ മാനേജര്‍ ഹേമചന്ദ്രന്‍, ഗള്‍ഫ് എക്‌സ്‌ചേഞ്ച് സി.ഒ.ഒ പ്രദീപ് ബാലകൃഷ്ണന്‍ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Most Popular