Monday, May 16, 2022
HomeGulfഖത്തറിൽ ശനിയാഴ്ച മുതൽ മെട്രോ സര്‍വീസുകളും പൊതുഗതാഗത സേവനങ്ങളും 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും

ഖത്തറിൽ ശനിയാഴ്ച മുതൽ മെട്രോ സര്‍വീസുകളും പൊതുഗതാഗത സേവനങ്ങളും 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും

ദോഹ:ഖത്തറിൽ ശനിയാഴ്ച മുതൽ മെട്രോ സര്‍വീസുകളും പൊതുഗതാഗത സേവനങ്ങളും 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെയാണ് ഈ മാറ്റം. ദോഹ മെട്രോ, ലുസൈല്‍ ട്രാം, മെട്രോ ലിങ്ക്, മെട്രോ എക്‌സ്പ്രസ് എന്നിവ 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ റെയില്‍ ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം മെട്രോ സര്‍വീസുകളിലും പൊതുഗതാഗത സേവനങ്ങളിലും ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Most Popular