ഖത്തറിൽ പൊതുനിരത്തിൽ കാറുമായി സാഹസികം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

ദോഹ: ഖത്തറിലെ പൊതുനിരത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് റോഡിൽ അഭ്യാസം കാണിച്ചതിന് ഒരു കാർ പിടിച്ചെടുത്തതായും അതിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. റോഡിൽ കാർ അശ്രദ്ധമായി പോകുന്നത് കണ്ട് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

നിയമലംഘനം സംബന്ധിച്ച് നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.