ഖത്തറിൽ മിട്ടായിപെട്ടികൾക്കിടയിൽ ഒളിപ്പിച്ച് മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമം

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിന്റെ തപാൽ കൺസൈൻമെന്റ് വിഭാഗം തകർത്തു. നിരോധിത ഗുളികകൾ മിഠായികൾ അടങ്ങിയ ഷിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകളിൽ, ഗുളികകൾ അതിന്റെ ബോക്‌സ്ഡ് പാക്കേജിംഗിൽ മിഠായികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനയിൽ 453 മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തി. പിടിച്ചെടുക്കൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കള്ളക്കടത്ത് അധികാരികൾക്ക് കൈമാറിയതായും ഖത്തർ കസ്റ്റംസ് അറിയിച്ചു.

അടുത്തിടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ (എച്ച്ഐഎ) അധികൃതർ ഒരു യാത്രക്കാരന്റെ ബാഗിൽ നിന്ന് മയക്കുമരുന്ന് ലിറിക്ക ഗുളികകൾ കണ്ടെത്തിയിരുന്നു.