Wednesday, May 18, 2022
HomeGulfഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇളവുകള്‍ ഏപ്രില്‍ രണ്ട് ശനിയാഴ്ച മുതല്‍ പ്രാബല്യത്തിൽ വരും. ഏപ്രിൽ രണ്ട് ശനിയാഴ്ച മുതൽ മാളുകളിൽ മാസ്ക് ധരിക്കേണ്ടതില്ല. തുറസ്സായ സ്ഥലങ്ങളിലല്ലാത്ത പൊതു ഇടങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും, കോവിഡില്‍ നിന്ന് അടുത്തിടെ മുക്തി നേടിയവര്‍ക്കും, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയില്ലെന്ന അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പ്രവേശിക്കാൻ സാധിക്കും.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് റാപിഡ് ആന്റിജന്‍ പരിശോധന നടത്തിയാല്‍ പ്രവേശനം അനുവദനീയമാണ്. ഇത്തരക്കാരുടെ ആകെ എണ്ണം പരമാവധി ശേഷിയുടെ 20 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ജിമ്മുകള്‍, കോണ്‍ഫറന്‍സുകള്‍, കായിക ടൂര്‍ണമെന്റുകള്‍, എക്‌സിബിഷനുകള്‍ തുടങ്ങിയവയ്ക്ക് മേല്പറഞ്ഞ ഇളവുകള്‍ ബാധകമാണ്. പ്രവേശനത്തിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും എടുത്ത ആന്റിജന്‍ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്.

കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ തുടങ്ങിയവയ്ക്ക് മുൻപ് നൽകിയ നിർദേശങ്ങൾ പാലിക്കണം. പൊതു -സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്ത് നേരിട്ടെത്താം. മാളുകളില്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല. അതേസമയം അടച്ചിട്ട മറ്റ് പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. ഇഹ്തിറാസ് അപ്ലികേഷന്‍ ആക്ടിവേറ്റ് ചെയ്യണമെന്ന നിബന്ധന തുടരും.

Most Popular