ദോഹ: കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ ഖത്തറിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ വ്യക്തമാക്കിയത്. പുതിയ ഇളവനുസരിച്ച് തുറസ്സായ പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ നിശ്ചിത പ്രദേശങ്ങളിൽ മാസ്ക് നിർബന്ധവുമാണ്. അടച്ചിട്ട പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കണം. മാര്‍ക്കറ്റുകള്‍, പൊതു പരിപാടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പള്ളികള്‍, ഇവയുടെ പരിസരം തുടങ്ങിയ ഇടങ്ങളില്‍ മാസ്ക് ധരിക്കണം. പുതിയ കോവിഡ് ഇളവുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.