Saturday, October 1, 2022
HomeGulfനവംബർ മുതൽ ഖത്തർ പ്രവേശനത്തിന് ഹയ്യ കാർഡ് നിർബന്ധം

നവംബർ മുതൽ ഖത്തർ പ്രവേശനത്തിന് ഹയ്യ കാർഡ് നിർബന്ധം

ദോഹ: നവംബർ മുതൽ ഖത്തർ പ്രവേശനത്തിന് ഹയ്യ കാർഡ് നിർബന്ധം. ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ-കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹയ്യ കാർഡിന് 2023 ജനുവരി 23 വരെ സാധുതയുണ്ടായിരിക്കും. ലോകകപ്പ് ടിക്കറ്റ് എടുത്തവർക്ക് ഹയ്യ കാർഡിന് അപേക്ഷിക്കാവുന്നതാണ്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് ഒരു ദിവസം തങ്ങാനുള്ള സൗകര്യമുണ്ടെന്നും അത് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുമെന്നും കുവാരി വിശദീകരിച്ചു.

ഈ കാലയളവിൽ പൗരന്മാർക്കും താമസക്കാർക്കും പതിവുപോലെ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ കഴിയും.

Most Popular