ദോഹ: മാച്ച് ടിക്കറ്റും ഹയ്യ കാർഡുമില്ലാതെ ഇന്ന് മുതൽ ഖത്തറിൽ പ്രവേശിക്കാം. ജി സി സി പൗരന്മാർക്കും താമസക്കാർക്കുമാണ് ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുക. അതേസമയം, മാച്ച് ടിക്കറ്റുള്ള ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യാ കാർഡിന് അപേക്ഷിക്കേണ്ടതുണ്ട്.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ബസ് വഴിയെത്തുന്നവർക്ക് അബൂസംറ അതിർത്തി വഴി ഖത്തറിൽ പ്രവേശിക്കാം. പതിവ് പോലെ, സന്ദർശകർക്ക് ഫീസില്ലാതെ പാർക്കിങ്ങിന് സൗകര്യമുണ്ട്.
സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് ഡിസംബർ എട്ട് മുതലാണ് ഹയ്യാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ, 12 മണിക്കൂർ മുമ്പ് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി അനുമതിക്ക് അപേക്ഷിക്കണം. വാഹന പെർമിറ്റിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല.