ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി 

ദോഹ.കാസര്‍ഗോഡ് തളങ്കര ഗസ്സാലി നഗര്‍ സ്വദേശി എം.പി. യൂസുഫ് (67) നിര്യാതനായി. ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക നേതാവുമായ ഡോ. എം.പി. ഷാഫി ഹാജിയുടെ സഹോദരനാണ് . ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്നു.

പരേതരായ എം പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും , മീത്തല്‍ സൈനബി ഹജ്ജുമ്മയുടെയും മകനാണ്. മക്കള്‍ ഹസീന, ഇജാസ് , ഹസീബ, ഹസൂറ.മരുമക്കള്‍ : ഇഖ്ബാല്‍ കോട്ട, നജ്മുദ്ദീന്‍ (ബേക്കല്‍ ), നജീബ് (ഉപ്പള).

സഹോദരങ്ങള്‍ പരേതരായ എ.പി.അഹമദ് ഹാജി (ഉലൂജി ), എം.പി. കരീം ഹാജി (ചൂരി ) എം.പി.സുഹറ(പടിഞ്ഞാര്‍ ), എം. പി ഷാഫി ഹാജി എം.പി. ആമിന (ചട്ടഞ്ചാല്‍) , എം.പി നസീറ (ബാങ്കോട്).