Thursday, December 8, 2022
HomeGulfഖത്തറിൽ കാണാതായ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചനിലയിൽ

ഖത്തറിൽ കാണാതായ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചനിലയിൽ

ദോഹ: ഖത്തറിൽ കാണാതായ യുവാവിനെ കടലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് മരിച്ചത്. അബൂ ഹമുറിൽ നിന്നാണ് അൻസിലിനെ കാണാതാവുന്നത്. ജോലി സ്ഥലത്ത് നിന്നും താമസ്ഥലത്തേക്ക് പുറപ്പെട്ട അൻസിലിനെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അൽ വക്ര ആശുപത്രി മോർച്ചറിയിൽ മൃതദേഹം തിരിച്ചറിഞ്ഞത്. കടലിൽ കുളിക്കവേ മുങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച തന്നെ മൃതദേഹം കണ്ടെടുത്തെങ്കിലും ആരെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Most Popular