ഖത്തറിൽ അടുത്തയാഴ്ച മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ അടുത്തയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മാസത്തിന്റെ ആദ്യ പകുതിയിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഒരു വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസമായി കണക്കാക്കുന്ന മാസമാണ് ജനുവരി. പ്രതിദിന ശരാശരി താപനില 17.7C ആയിരിക്കും. ഖത്തറിൽ ജനുവരി മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1964ലെ 3.8 ഡിഗ്രി സെൽഷ്യസും ഏറ്റവും ഉയർന്ന താപനില 2015-ൽ രേഖപ്പെടുത്തിയ 32.4 ഡിഗ്രി സെൽഷ്യസുമാണ്.