ദോഹ: ജനുവരി 11 ബുധനാഴ്ച വരെ രാജ്യത്ത് മഴ അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യൂഎംഡി) ഏറ്റവും പുതിയ റിപ്പോർട്ട് . മഴയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകും. ചൊവ്വാഴ്ച ഇടിയോടു കൂടിയ മഴ പെയ്യും. ചൊവ്വാഴ്ചത്തെ തെക്കൻ കാറ്റ് ബുധനാഴ്ച വടക്കുപടിഞ്ഞാറായി മാറും. ചില സമയങ്ങളിൽ ശക്തമായ പെട്ടെന്നുള്ള കാറ്റും സംഭവിക്കും.
കാറ്റിന്റെ പ്രവർത്തനത്തെ തുടർന്ന് താപനിലയിൽ പ്രകടമായ ഇടിവ് സംഭവിക്കും. പരമാവധി 17 ° C നും 21 ° C നും ഇടയിലും കുറഞ്ഞത് 11 ° C നും 16 ° C നും ഇടയിലേക്ക് താപനില കുറയും. കൂടാതെ തെക്കൻ, പുറം പ്രദേശങ്ങളിൽ താപനില അതിനെക്കാൾ താഴെയെത്തും.