ഖത്തറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ന് രാത്രി 6:00 വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു.

കടൽത്തീരത്ത്, ഭാഗികമായി മേഘാവൃതമായിരിക്കും, മഴയും പിന്നീട് ഇടിയും ഉണ്ടായേക്കാം, ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തീരത്ത് കാറ്റ് വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ 5 മുതൽ 15 KT വരെ ആയിരിക്കും, പിന്നീട് 25 KT വരെ എത്തും.
ദൃശ്യപരത 04 മുതൽ 08/03 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.