Sunday, November 27, 2022
HomeGulfഖത്തറിൽ നാളെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഖത്തറിൽ നാളെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ നാളെ പകൽ സമയങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ക്യു.എം.ഡി. അറിയിച്ചു.

അതിരാവിലെ വടക്കൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കാറ്റ് പ്രധാനമായും തെക്ക് പടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക് വീശുകയും പിന്നീട് വടക്കുകിഴക്ക് ദിശയിലേക്ക് അഞ്ച് മുതൽ 15 നോട്ടിക്കൽ മൈൽ വേഗതയിൽ വീശും. അതേസമയം ഇടിമിന്നലോടുകൂടിയ മഴയുള്ള സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത 25 നോട്ടിക്കൽ മൈൽ വരെ ഉയരാനും സാധ്യതയുണ്ട്.

Most Popular