ദോഹ: ലോകകപ്പിന് ശേഷം എക്‌സ്‌പോ 2023 ദോഹയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ഖത്തർ. .2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന എക്‌സ്‌പോ 2023 ദോഹ ആദ്യം 2020-ലേക്ക് ഷെഡ്യൂൾ ചെയ്‌തിരുന്നു, എന്നാൽ കോവിഡ്-19 പാൻഡെമിക് കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു .
179 ദിവസത്തെ ഇവന്റ് അൽ ബിദ്ദയിലാണ് നടക്കുക. എക്സ്പോയുടെ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇന്റർനാഷണൽ സോണിന്റെ അവസാന ജോലികൾ നടക്കുന്നുണ്ടെന്നും എക്‌സ്‌പോയുടെ പ്രധാന പൈതൃക കെട്ടിടമായ എക്‌സ്‌പോ ഹൗസ് പൊതുജനങ്ങൾക്കായി ഉടൻ തുറക്കുമെന്നും സെക്രട്ടറി ജനറൽ വെളിപ്പെടുത്തി.
ലോകമെമ്പാടുമുള്ള മൂന്ന് ദശലക്ഷം സന്ദർശകർ ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്പോ 2023 ദോഹയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.