Wednesday, December 7, 2022
HomeGulfഖത്തർ ഫിഫ വേൾഡ് കപ്പ് ആരവത്തിലലിഞ്ഞു വാഖ്‌ ഫാൻഡോം"22

ഖത്തർ ഫിഫ വേൾഡ് കപ്പ് ആരവത്തിലലിഞ്ഞു വാഖ്‌ ഫാൻഡോം”22

ദോഹ : ഖത്തർ ഫിഫ ലോകകപ്പിന് സ്വാഗതമോതി വാഴക്കാട് അസോയിയേഷൻ ഖത്തർ സംഘടിപ്പിച്ച റെയാഡ മെഡിക്കൽ സെന്റർ വാഖ്‌ ഫാൻഡോം”22 ഫാൻസ്‌ ചാപ്യൻസ്ട്രോഫി ശ്രദ്ധേയമായി . കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി തുടർച്ചയായി ടൂര്ണമെന്റുകൾക്ക് സംഘടിപ്പിച്ചു വരുന്ന ജീവ കാരുണ്യ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ വാഖിന്റെ നേത്രത്വത്തിൽ ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ഫാൻസ്‌ ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട്‌ നടത്തിയ ടൂർണമെന്റിന്റെ വാശിയേറിയ കലാശ പോരാട്ടത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് ഖത്തർ ഫാൻസ്‌ ക്ലബ്ബിനെ പരാജയപ്പെടുത്തി ക്രയോഷ്യ ഫാൻസ്‌ ക്ലബ്ബ് ചാമ്പ്യന്മാരായി.

ക്രൊയേഷ്യ ഫാൻസ്‌ താരം മൗസിഫിനെ മികച്ച കളിക്കാരനായും ഖത്തർ ഫാൻസ്‌ താരം അൻഷിഫിനെ മികച്ച ഗോൾ കീപ്പറായും തെരെഞ്ഞെടുത്തു .ദോഹയിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്‌കൂളിൽ വെച്ചു നടന്ന പരിപാടിയോടനുബന്ധിച്ചു വാഖിന്റെ നേത്രത്വത്തിൽ ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ കൊടികൾ ഉയർത്തി നടത്തിയ ഫാൻസ്‌ പരേഡ് വർണാഭമായി.

റെയാഡ മെഡിക്കൽ സെന്റർ സി ഇ ഓ ജംഷീർ ഹംസ ഫാൻ പരേഡിന് ഫ്ലാഗ്ഗ് ഓഫ് ചെയ്ത ഫാൻസ്‌ പരേഡിൽ കേരളത്തിൽ നിന്ന്‌ സൈക്കിൾ മാർഗം ലണ്ടനിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുന്ന ഫായിസ് അലിക്ക് വാഖിന്റെ നേത്രത്വത്തിൽ സ്വീകരണം നൽകി . വാഖ്‌ പ്രസിഡന്റ് നിയാസ് കാവുങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രെസിഡന്റ് ഷെജി വലിയകത്ത് ടൂർണമെന്റ് ഔദോഗികമായി ഉത്ഘാടനം ചെയ്‌തു . ജനറൽ സെക്രട്ടറി ജൈസൽ എളമരം സ്വാഗതവും കൺവീനർ സുഹൈൽ കെ നന്ദിയും പറഞ്ഞു .

Most Popular