Wednesday, May 18, 2022
HomeGulfഖത്തറില്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം

ഖത്തറില്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ; ഖത്തറില്‍ അപകടങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഏത് അവസരത്തിലും ഈ നിയമം ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2017-ലെ നിയമഭേദഗതി പ്രകാരം രാജ്യത്ത് രണ്ട് വര്‍ഷം വരെ തടവും 10,000 റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധി വ്യക്തമാക്കി. ഓണ്‍ലൈന്‍ ആയി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Most Popular