Wednesday, December 7, 2022
HomeGulfപരിശീലനത്തിന് ശേഷം ഖത്തർ ടീം ദോഹയിലെത്തി

പരിശീലനത്തിന് ശേഷം ഖത്തർ ടീം ദോഹയിലെത്തി

ദോഹ: ഖത്തറിന്റെ ലോകകപ്പ് ടീം ദോഹയിൽ മടങ്ങിയെത്തി. വിദേശത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഖത്തർ ടീം മടങ്ങിയെത്തിയത്. ആദ്യമായി ലോകകപ്പിൽ സ്വന്തം ജനതയ്ക്ക് മുൻപിൽ കളിക്കാമെന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഖത്തർ ടീം.

സ്പെയിനിലും ഓസ്ട്രേലിയിലുമായി നാലുമാസത്തിലേറെ നീണ്ട പരിശീലനവും കഴിഞ്ഞ് സെപറ്റംബർ അവസാനമാണ് ഖത്തർ ടീം ദോഹയിൽ തിരികെയെത്തിയത്.

പിന്നീട് ദോഹയിലെ ഹ്രസ്വകാല വിശ്രമത്തിനു ശേഷമാണ് അവസാനഘട്ട പരിശീലനത്തിന് വിദേശത്തേക്ക് പോയത്. നവംബർ 20ന് അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തർ ഇക്വഡോറിനെയാണ് നേരിടുക.

Most Popular