ദോഹ∙ ഖത്തറിൽ ഇന്ധനവിലയിൽ മാറ്റമില്ല ഫെബ്രുവരിയിലെ നിരക്ക് തന്നെ തുടരും. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.
രാജ്യാന്തര എണ്ണ വിപണിയിലെ നിരക്കനുസരിച്ചാണ് മാസംതോറും ഇന്ധനവില പുതുക്കുന്നത്. 2021 നവംബറിനു ശേഷം പെട്രോൾ സൂപ്പറിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. പ്രീമിയം പെട്രോളിന്റെ വിലയിൽ മാത്രമാണ് ഏറ്റക്കുറച്ചിലുകളുള്ളത്.