Friday, May 27, 2022
HomeGulfഗ്രേസ് പിരീഡ് കാലയളവില്‍ യാത്രാനുമതി ലഭിക്കുന്നവര്‍ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഗ്രേസ് പിരീഡ് കാലയളവില്‍ യാത്രാനുമതി ലഭിക്കുന്നവര്‍ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: ഗ്രേസ് പിരീഡ് കാലയളവില്‍ യാത്രാനുമതി ലഭിക്കുന്നവര്‍ 10 ദിവസത്തിനകം രാജ്യം വിടണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടുമായി ചേര്‍ന്ന് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് അധികൃതർ ഇക്കാര്യമറിയിച്ചത്. യാത്രാനുമതി ലഭിക്കുന്ന തീയതി മുതല്‍ പത്ത് ദിവസത്തിനകമാണ് രാജ്യം വിടേണ്ടത്. വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് അവരുടെ വിസ സ്റ്റാറ്റസ് പുതുക്കുന്നതിന് നല്‍കുന്ന സമയമാണ് ഗ്രേസ് പീരിഡ്. 2021 ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ച ഗ്രേസ് പിരീഡ്, 2022 മാര്‍ച്ച് 31 വരെയാണുളളത്. ഈ കാലയളവില്‍ നാടുകടത്തപ്പെടുന്ന 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങി വരാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 10-ന് നിലവില്‍ വന്ന പൊതുമാപ്പ് ആനുകൂല്യം നേരത്തെ 2021 ഡിസംബര്‍ 31- വരെയായിരുന്നു അനുവദിച്ചിരുന്നത്. പിന്നീട് സമയപരിധി മൂന്നു മാസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. വിസാ നിയമം ലംഘിച്ച പ്രവാസി തൊഴിലാളികളെയും കമ്പനികളെയും സഹായിക്കാനാണ് സമയ പരിധി വീണ്ടും നീട്ടിയതെന്നും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പൊതുമാപ്പിന്റെ കാലയളവില്‍ വിസ നിയമ വിധേയമാക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കും.

Most Popular