ദോഹ: ജനകീയ എംഎൽഎയായി ഖത്തർ ഹലാൽ ഫെസ്റ്റിവൽ. പ്രാദേശിക പൈതൃകവും പാരമ്പര്യവും കലയും കരകൗശലവും ഒത്തിണങ്ങിയ ഫെസ്റ്റിവലിനെ ഇരുകൈ നീട്ടിയാണ് ജനങ്ങൾ ഏറ്റെടുത്തത്. കത്താറ കൾചറൽ വില്ലേജിന്റെ തെക്കുഭാഗത്താണു 11 മത് ഹലാൽ ഖത്തർ മേള നടക്കുന്നത്.
അറേബ്യൻ ചെമ്മരിയാടുകളുടെയും ആടുകളുടെയും പ്രദർശനവും ലേലവും സൗന്ദര്യമത്സരവും കൂടാതെ ഹലാൽ പൈതൃകം പ്രമേയമാക്കിയുള്ള തൽസമയ പെയിന്റിങ്, കരകൗശല ഉൽപന്ന വിപണി, കലാ മത്സരങ്ങൾ, സാംസ്‌ക്കാരിക-വിനോദ പരിപാടികൾ എന്നിവ കൂടുതൽ ഫെസ്റ്റിവലിനെ മനോഹരമാക്കുന്നുണ്ട്. പരമ്പരാഗത കരകൗശല ഉൽപന്നങ്ങളുടെ വിപണിയിൽ നിന്ന് ബാഗുകൾ, അലങ്കാര സാമഗ്രികൾ, പ്ലേറ്റുകൾ, കോഫി പോട്ടുകൾ തുടങ്ങി മനോഹരമായ കൈത്തറി, കരകൗശല ഉൽപന്നങ്ങളും വാങ്ങാം. സ്വദേശി, പ്രവാസി കലാകാരന്മാരുടെ തൽസമയ പെയിന്റിങ്ങുകളും നടക്കുന്നുണ്ട്. കലാകാരന്മാർക്കായി പ്ലാസ്റ്റിക്, വിഷ്വൽ ആർട്ട്സ് സംബന്ധമായ മത്സരങ്ങളും നടക്കുന്നുണ്ട്.
ഈ മാസം 24 വരെ നീളുന്ന പ്രദർശനത്തിൽ രാവിലെ 9.00 മുതൽ 12.00 വരെയും വൈകിട്ട് 4.00 മുതൽ 10.00 വരെയുമാണ പ്രവേശനം.