ദോഹ: ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ് രോഗമുക്തി നിരക്കില്‍ ഖത്തര്‍ ഒന്നാമതെന്ന് റിപ്പോർട്ടുകൾ. ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഖത്തറില്‍ 99.2 ശതമാനം രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയപ്പോള്‍ സൗദി അറേബ്യ 97.3 ശതമാനവും ഒമാനില്‍ 96.5 ശതമാനവും കുവൈറ്റ് 98.6 ശതമാനവും ബഹ്റൈനില്‍ 96 ശതമാനവും യു.എ.ഇയില്‍ 96.6 ശതമാനവുമാണ് രോഗമുക്തി നിരക്കുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകള്‍ 3519,213 ആണ്.