Saturday, October 1, 2022
HomeGulfഹയ്യ കാർഡ് ഉള്ളവർക്ക് 3 പേരെ കൂടി ഖത്തറിലേക്ക് കൊണ്ടു വരാം

ഹയ്യ കാർഡ് ഉള്ളവർക്ക് 3 പേരെ കൂടി ഖത്തറിലേക്ക് കൊണ്ടു വരാം

ദോഹ:ഫിഫ ലോകകപ്പ് ഖത്തർ ടിക്കറ്റ് ഉടമകൾക്ക് അവരുടെ ഹയ്യ കാർഡ് ലിങ്ക് ചെയ്ത് ടിക്കറ്റ് കൈവശമില്ലാത്ത മൂന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഖത്തറിലേക്ക് കൊണ്ടുവരാം. ഇതിലൂടെ അവർക്ക് ഖത്തറിലേക്ക് പ്രവേശിക്കാനും രാജ്യത്തെ ലോകകപ്പ് അന്തരീക്ഷം ആസ്വദിക്കാനും കഴിയും.

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എഞ്ചിനിയർ യാസിർ അൽ ജമാൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുപ്രധാന വിവരം അറിയിച്ചത്.

അതേസമയം ഹയ്യ കാർഡ് ഉടമകൾക്ക് സൗജന്യ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുമെന്ന് ഒമാൻ സുൽത്താനേറ്റ് അറിയിച്ചു. വിസയ്ക്ക് 60 ദിവസം വരെ സാധുതയുണ്ടാകും. ടൂറിസം ആൻഡ് ഹെറിറ്റേജ് മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഹയ്യ കാർഡ് ഉടമയ്ക്ക് ഒമാനിൽ താമസിക്കുന്ന തന്റെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളെ കൂടെ കൂട്ടാമെന്നും രാജ്യത്ത് ആയിരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിലേക്ക് വിസ മാറ്റാ൯ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹയ്യ കാർഡ് ഉടമകൾക്ക് ജോർദാനിൽ പ്രവേശിക്കുന്നതിന് എല്ലാ രാജ്യക്കാർക്കും മുൻകൂർ അനുമതി ആവശ്യമില്ലാതെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കുന്നതിനുള്ള തീരുമാനം ജോർദാൻ അധികാരികൾ പ്രഖ്യാപിച്ചു.

ഹയ്യ കാർഡ് കൈവശമുള്ളവരെ ജോർദാൻ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുമെന്നും അറബ് അല്ലെങ്കിൽ വിദേശ പൗരന്മാർക്ക് ഒരു വിലക്കും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Popular