ഹയ്യ കാർഡ് വാലിഡേറ്റ് ചെയ്യാനുള്ള പുതിയ ഓപ്ഷൻ അവതരിപ്പിച്ചു

ദോഹ: ഹയ്യ കാർഡ് വാലിഡേറ്റ് ചെയ്യാനുള്ള പുതിയ ഓപ്ഷൻ അവതരിപ്പിച്ചു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) ആണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനിടെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഒപ്പം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ സൗകര്യപ്രദമായി ഉപയോഗിക്കാം.

ഹയ്യ കാർഡ് ഉടമകൾക്ക് അവരുടെ കാർഡുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് ആരാധകർ ചെയ്യേണ്ടത് ഇത്രമാത്രമാണ്:

ഹയ്യ കാർഡ് പോർട്ടലിലെ താമസം ക്ലിക്ക് ചെയ്യുക: www.hayya.qatar2022.qa “ഹോസ്റ്റ് ഫാമിലി & ഫ്രണ്ട്‌സ്” തിരഞ്ഞെടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.

ഖത്തർ ഐഡി നൽകി വാലിഡേറ്റ് ചെയ്യുക.

പ്രോപ്പർട്ടി വിലാസവും അതിഥി വിശദാംശങ്ങളും പൂരിപ്പിക്കുക.

പ്രോപ്പർട്ടി ഡീഡോ വാടക കരാറോ അപ്‌ലോഡ് ചെയ്യുക.

വാലിഡേറ്റ് ചെയ്യുക. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, അപേക്ഷകന് ഡിജിറ്റൽ ഹയ്യ ആക്‌സസ് ചെയ്യാൻ കഴിയും.