ഖത്തറിൽ ഹണി ആൻഡ് ഡേറ്റ്‌സ് ഫെസ്റ്റിവൽ തുടങ്ങി

ദോഹ: ഖത്തറിൽ ഹണി ആൻഡ് ഡേറ്റ്‌സ് ഫെസ്റ്റിവൽ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പ്രദർശനം മാർച്ച് 11 വരെ സൂഖ് വാഖിഫിലെ അൽ അഹമ്മദ് സ്‌ക്വയറിൽ നടക്കും. ഫെസ്റ്റിവലിൽ അറബ് ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഫാമുകളും കമ്പനികളും പങ്കെടുക്കും. 50 തരം തേനും 50 ഇനം ഈന്തപ്പഴങ്ങളും പ്രദർശിപ്പിക്കും. തേൻ ഇറക്കുമതി ചെയ്യുന്ന 31 ഖത്തർ കമ്പനികളും 26 പ്രാദേശിക ഉൽപാദകരും പങ്കെടുക്കും. കൂടാതെ, ഈത്തപ്പഴം ഇറക്കുമതി ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന 10-ലധികം ഖത്തർ കമ്പനികൾ ഉണ്ടാകും.

പ്രദർശനത്തിൽ മധുരപലഹാരങ്ങൾ, ജാം, സിറപ്പ്, ജ്യൂസുകൾ തുടങ്ങിയ തേൻ, ഈത്തപ്പഴം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതൽ 9 വരെയും പൊതുജനങ്ങൾക്ക് ഫെസ്റ്റിവൽ സന്ദർശിക്കാവുന്നതാണ്.