Sunday, July 3, 2022
HomeGulfഖത്തറിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിലിന്റെ വാർഷികത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിയും ലുലു സിഎംഡിയും

ഖത്തറിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിലിന്റെ വാർഷികത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിയും ലുലു സിഎംഡിയും

ദോഹ: ഖത്തറിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിലിന്റെ വാർഷിക പരിപാടിയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിയും ലുലു സിഎംഡിയും. ഇന്ത്യൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെയും പ്രതിനിധി സംഘത്തിന്റെയും ഖത്തർ സന്ദർശനത്തോടനുബന്ധിച്ച്  ജൂൺ 5-ന് ഷെറാട്ടൺ ഗ്രാൻഡിൽ വെച്ച് സംഘടിപ്പിച്ച ഐബിപിസിയുടെ ആദ്യത്തെ വാർഷിക കണക്റ്റ് പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ സിഎംഡി എം.എ.യൂസഫ് അലി എന്നിവരും പങ്കാളികളായി.

ഐ.ബി.പി.സി കോർഡിനേറ്റിംഗ് ഓഫീസർ ആഞ്ചലിൻ പ്രേമലത (കൗൺസലർ പൊളിറ്റിക്കൽ & കൊമേഴ്‌സ് ഓഫ് ഇന്ത്യൻ എംബസി) അംഗങ്ങളെയും പ്രതിനിധികളെയും സ്വാഗതം ചെയ്തു

ഷെറാട്ടൺ ഗ്രാൻഡിൽ നടന്ന ചടങ്ങിൽ ഐബിപിസിയുടെ പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു. സർക്കാർ ഏജൻസികളായ FICCI, CII, ASSOCHAM എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ഐബിപിസി ചെയർമാൻ ജെ കെ മേനോൻ, പ്രസിഡന്റ് ജാഫർ ഉസ് സാദിക്ക് എന്നിവർ സംഘടനയുടെ ദീർഘകാല ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇവരെ ഹിഷാം അബ്ദുൾ റഹീം പരിചയപ്പെടുത്തി.

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന അപെക്‌സ് ബോഡിയായ IBPC, അതിന്റെ അംഗങ്ങളെ ശാക്തീകരിക്കുന്നതിനും ഇന്ത്യൻ ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കും ഇന്ത്യ-ഖത്തർ വ്യാപാരവും പ്രൊഫഷണൽ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള വേദി കൂടിയാണ്.

Most Popular