ഖത്തറിൽ കോവിഡിന്റെ മൂന്നാം തരംഗമെന്ന് അധികൃതർ

ദോഹ: ഖത്തറിൽ കോവിഡിന്റെ മൂന്നാം തരംഗമെന്ന് അധികൃതർ. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും വാക്‌സിനെടുക്കാൻ തയ്യാറാകണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ വകുപ്പ് മേധാവി ഡോ. സോഹ അല്‍ ബയാത്ത് വ്യക്തമാക്കി. സാമൂഹീക അകലവും മാസ്ക് ധാരണവും നിർബന്ധമായും പാലിക്കപ്പെടണം. ആശുപത്രികളിലേക്ക് റഫർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും വാക്സിൻ എടുത്തിട്ടില്ലാത്തവരോ രണ്ട് ഡോസുകൾ എടുത്ത് 6 മാസം കവിഞ്ഞവരോ ആണ്. ഇത്തരത്തിലുള്ള ആളുകൾ ഉടൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ഇവർ അഭിപ്രായപ്പെട്ടു. കോവിഡ് -19 വാക്സിൻ എടുത്തതിന്റെ പാർശ്വഫലങ്ങളുടെ ഫലമായി ആരും തീവ്രപരിചരണത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് അൽ ബയാത്ത് സ്ഥിരീകരിച്ചു. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് 80 ശതമാനം കൃത്യതയുള്ളതാണെന്നും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും അൽ ബയാത്ത് വ്യക്തമാക്കി.