ദോഹ: ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ 1 മണി വരെ നടന്ന ക്യാമ്പിൽ നൂറ്റിയന്പതിലധികംപേർ രക്തം ദാനം ചെയ്തു. ഖത്തർ ഇൻകാസിന്റെ സ്ഥാപക നേതാവും മുൻ ഐസിസി പ്രസിഡണ്ടും ആയിരുന്ന കെ.സി വർഗ്ഗീസിന്റെ അനുസ്മരണാർത്ഥമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അജത് എബ്രഹാം ,ജനറൽ സെക്രട്ടറി ലിയോ തോമസ് ,ജോബി തോമസ് ,നെവിൻ കുര്യൻ ,സോണി ,അബി ,ജോമോൻ ,ആന്റോ , ഷാജഹാൻ ,നവാസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഇൻകാസ് സെൻട്രേൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി നേതാക്കളും ക്യാമ്പിന് എല്ലാവിധ പിന്തുണയും നൽകി.