ദോഹ: ഉമ തോമസിന്റെ ചരിത്ര വിജയം ആഘോഷമാക്കി ഖത്തർ ഇൻകാസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി. ദോഹയിലെ അൽ ബിദ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചും ഉമ തോമസിനും തൃക്കാക്കരയിലെ വോട്ടർമാർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു.
മണ്ഡലം ആക്റ്റിങ് സെക്രട്ടറി സക്കറിയ തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം വൈ:പ്രസിഡന്റ് റഹീം കൊടുവള്ളി അധ്യക്ഷം വഹിച്ചു ട്രഷറർ സജീഷ് കുണ്ടായി ഉത്ഘാടനം നിർവഹിച്ചു. ഷിജാസ് നടമ്മൽ പൊയിൽ, ശമീർ എരഞ്ഞിക്കോത്ത്, റംഷാദ് കൊട്ടക്കാവയൽ, സഫ്വാൻ നേതൃത്വം നൽകി റിഷാദ് തച്ചംപൊയിൽ നന്ദി പറഞ്ഞു