ഖത്തർ- ഇന്ത്യ സഹൃദ മത്സരങ്ങൾ ഈ മാസം

ന്യൂഡൽഹി: ഖത്തർ അണ്ടർ 17- ടീമിനെതിരെ ഇന്ത്യ അണ്ടർ-17 പുരുഷ ദേശീയ ടീം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഖത്തറിൽ ഫെബ്രുവരി, 25 ശനി, 28 ചൊവ്വ എന്നീ ദിവസങ്ങളിലാണ് മൽസരം.

ബിബിയാനോ ഫെർണാണ്ടസ് പരിശീലകനായ ഇന്ത്യൻ അണ്ടർ 17 ആൺകുട്ടികളുടെ ടീം കഴിഞ്ഞ വർഷമാണ് എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. നവംബർ മുതൽ ഗോവയിൽ ടീം പരിശീലനത്തിലാണ്. കഴിഞ്ഞ മാസം യുഎഇ അണ്ടർ 20, ഉസ്ബെക്കിസ്ഥാൻ അണ്ടർ 17 എന്നിവരുമായും ഇന്ത്യൻ ടീം സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു.