ഖത്തറിലെ ഇന്ത്യൻ എംബസി കെട്ടിടത്തിന് തറക്കല്ലിട്ടു

ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസി കെട്ടിടത്തിന് തറക്കല്ലിട്ടു. ഇന്ത്യന്‍ എംബസിക്കായി ഖത്തര്‍ നല്‍കിയ സ്ഥലത്ത് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഥാനിയും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചേര്‍ന്നാണ് തറക്കല്ലിട്ടത്. വെസ്റ്റ് ബേയിലെ ഡിപ്ളോമാറ്റിക് ഏരിയയിലാണ് എംബസിയുടെ പുതിയ കെട്ടിടം. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി പൗരപ്രമുഖര്‍ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.