ഖത്തറിലെ ഇന്ത്യൻ എംബസ്സിയിൽ ജോലി ഒഴിവ്

indian embassy qatar

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസ്സിയിൽ ജോലി ഒഴിവ്. സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്കാണ് അവസരം. സ്ഥിരം നിയമനമാണ്. അറബിക് ഡിഗ്രി അല്ലെങ്കിൽ പി ജി ആണ് അടിസ്ഥാന യോഗ്യത. അറബി ഇംഗ്ലീഷ് ഭാഷകളിൽ പ്രാവിണ്യം നിര്ബന്ധമാണ്. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്.

21 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 ഫെബ്രുവരി 28 അടിസ്ഥാനപ്പെടുത്തി ആയിരിക്കും പ്രായം കണക്കാക്കുക.ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2023 മാര്‍ച്ച് 24ന് മുമ്പ് എംബസി അറ്റാഷെക്ക് (അഡ്‍മിനിസ്‍ട്രേഷന്‍) അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ വിലാസം: [email protected] . പതിനായിരം റിയാലാണ് ശമ്പളം. എല്ലാ ആനുകൂല്യങ്ങളും ഉൾപ്പടെയുള്ള ശമ്പളമാണിത്.