Friday, October 7, 2022
HomeGulfഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 'കലാഞ്ജലി 2022' സെപ്റ്റംബർ 12 മുതൽ

ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘കലാഞ്ജലി 2022’ സെപ്റ്റംബർ 12 മുതൽ

ദോഹ : ഖത്തറിലെ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘കലാഞ്ജലി 2022’ സെപ്റ്റംബർ 12 മുതൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ കാമ്പസിൽ നടക്കും. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കല സാഹിത്യ സംഗീത മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികൾ ഒരേ വേദിയിൽ മാറ്റുരയ്ക്കുന്ന ഫെസ്റ്റിവൽ സെപ്തംബര് 16 വരെ തുടരും.

മീഡിയ പെൻ ഉം ഐഡിയൽ ഇന്ത്യൻ സ്കൂളും, റേഡിയോ മലയാളം 98.6 ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഫെസ്റ്റിവലിൽ 66 ഇനങ്ങളിലായി 2500 വിദ്യാർത്ഥികൾ പങ്കെടുക്കും.

മത്സര ഇനങ്ങളിൽ ഉയർന്ന പോയന്റ് കരസ്ഥമാക്കുന്ന വിദ്യാലയത്തിന് റോളിങ്ങ് ട്രോഫി നൽകി കലാഞ്ജലി 2022 ന്റെ ജേതാക്കളായി പ്രഖ്യാപിക്കും.

കലാമേളയിൽ ഉയർന്ന പോയന്റ് നേടുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും കലാതിലകം കലാപ്രതിഭ പട്ടംനൽകി ആദരിക്കും.

കലാഞ്ജലി 2022 ന്റെ ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ ഹസ്സൻ ചോഗ്ലേ (പ്രസിഡന്റ് ഡി പി എസ്‌ എം ഐ എസ്‌) , പ്രസിഡന്റ് ഡോക്ടർ ഹസ്സൻ കുഞ്ഞി ( പ്രസിഡന്റ് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ) ജനറൽ കൺവീനർ ബിനുകുമാർ ജി ജനറൽ മാനേജർ, മീഡിയ പെൻ, മീഡിയ കൺവീനർ അൻവർ ഹുസൈൻ സി ഇ ഓ റേഡിയോ മലയാളം 98.6 അസ്സോസിയേറ്റ് കോർഡിനേറ്റർ മുഹമ്മദ് ഇബ്റാഹിം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Most Popular