പന്ത്രണ്ടാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ മാര്‍ച്ച് 11 മുതല്‍

ദോഹ: ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ മാര്‍ച്ച് 11 മുതല്‍ ലുസൈല്‍ ബൊളിവാര്‍ഡില്‍ സംഘടിപ്പിക്കും. മാര്‍ച്ച് 11 മുതല്‍ 21 വരെയാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫൈന്‍ ഡൈനിംഗ് മുതല്‍ സ്ട്രീറ്റ് ഫുഡ് വരെ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഫുഡ് ഫെസ്റ്റിവൽ ഒരുക്കുന്നത്. അന്താരാഷ്‌ട്ര പാചകരീതികൾ കൂടാതെ, മക്‌ബൂസ്, ലൂയിഖാമത്ത്, കാരക് ടീ എന്നിവയുൾപ്പെടെയുള്ള ഖത്തറി സ്വാദിഷ്ടമായ വിഭവങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടാകും.

തത്സമയ പാചക സ്റ്റേജും ടിക്കറ്റ് വർക്ക് ഷോപ്പുകളും നടക്കും. മേളയുടെ ഭാഗമായി മാസ്റ്റർ ക്ലാസുകളും ലൈവ് കുക്കിംഗ് ഷോകളും അരങ്ങേറും. എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്ന ഒരു വിഐപി ഏരിയയും ക്ഷണപ്രകാരം മാത്രമുള്ള ഒരു വിഐപി ലോഞ്ചും ഇവന്റിന്റെ ചില ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങൾക്കൊപ്പം, എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം, റോവിംഗ് എന്റർടെയ്‌നറുകൾ, സ്കൈ ഡിന്നർ, ടീ വിത്ത് ഹാരോട്സ്, കിഡ്‌സ്‌മോണ്ടോ / കിഡ്‌സാനിയ), ഐസ് റിങ്ക് തുടങ്ങിയ വിനോദ പരിപാടികളും അരങ്ങേറും. മേള ദിനേന ഉച്ചതിരിഞ്ഞ് 2 മണി മുതൽ രാത്രി 11 മണി വരെയും വാരാന്ത്യങ്ങളിൽ 2 മണി മുതൽ പുലർച്ചെ 1 വരെയും തുറന്നിരിക്കും. ഖത്തർ ടൂറിസം വെബ്‌സൈറ്റ് വഴിയുള്ള രജിസ്‌ട്രേഷനോടൊപ്പം പ്രവേശനം സൗജന്യമാണ്.