Wednesday, December 1, 2021
HomeGulfഖത്തർ ലോകകപ്പ് പദ്ധതികളിൽ 98 % പൂർത്തിയായി

ഖത്തർ ലോകകപ്പ് പദ്ധതികളിൽ 98 % പൂർത്തിയായി

ദോഹ∙ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളിൽ 98 ശതമാനവും പൂർത്തിയായി. 8 സ്റ്റേഡിയങ്ങളിൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ്, എജ്യൂക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി, അൽ തുമാമ എന്നീ 5 എണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. അവസാന വട്ട മിനുക്കുപണി പുരോഗമിക്കുന്ന ലോകകപ്പ് ഫൈനൽ മത്സര വേദിയും രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയവുമായ ലുസെയ്ൽ അടുത്ത വർഷം ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കിയുള്ള പൊതുഗതാഗത സംവിധാനങ്ങളും വൈവിധ്യമാർന്ന താമസ സൗകര്യങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് ലോകകപ്പിനായി ഖത്തർ സജ്ജമായിരിക്കുന്നത്.

Most Popular