ദോഹ: ലോകകപ്പ് വേദിയായ ഖത്തറിൽ വിദേശികൾക്ക് പന്ത്രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഓപ്പറേറ്റിങ് കമ്പനിയായ ‘അക്കോറി’ന് കീഴിലാണ് തൊഴിലവസരം ലഭ്യമാവുക.
ഖത്തറിലെത്തുന്ന ആരാധകർക്കായി അപ്പാര്‍ട്ട്മെന്റുകളിലും വീടുകളിലുമായി 65,000 മുറികളാണ് അക്കോര്‍ സജ്ജമാക്കുന്നത്. ഇതിനായി 12,000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.
നവംബര്‍,ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് 1.2 ദശലക്ഷം സന്ദര്‍ശകര്‍ ഖത്തറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിന്റെ ഔദ്യോഗിക ലോകകപ്പ് താമസ വെബ്സൈറ്റില്‍ ഇതുവരെ 25,000 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു ലക്ഷത്തിലധികം മുറികള്‍ സജ്ജമാക്കുമെന്നും ടൂര്‍ണമെന്റ് സംഘാടകര്‍ക്കായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ വ്യക്തമാക്കി.