ഖത്തറിലെ ആദ്യ കൈറ്റ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ

ദോഹ: ഖത്തറിലെ ആദ്യ കൈറ്റ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ ആരംഭിക്കും. പതിനെട്ട് വരെയാണ് ഫെസ്റ്റിവൽ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ പട്ടം പറത്തുന്നവർക്കൊപ്പം പട്ടം പറത്താനും ഫെസ്റ്റിവൽ ആസ്വദിക്കാനും അവസരം ലഭിക്കും. കുട്ടികൾക്ക് സൗജന്യമായി 1000 പട്ടങ്ങൾ നൽകിക്കൊണ്ട് കുട്ടികളുടെ പട്ടം പറത്തൽ ശിൽപശാലകൾ നടക്കും.