Thursday, January 20, 2022
HomeGulfഖത്തർ കെഎംസിസിയുടെ ദിൽ ഹെ ഹിന്ദുസ്ഥാനി ഇന്ത്യൻ അംബാസിഡർ ഉദ്‌ഘാടനം ചെയ്തു

ഖത്തർ കെഎംസിസിയുടെ ദിൽ ഹെ ഹിന്ദുസ്ഥാനി ഇന്ത്യൻ അംബാസിഡർ ഉദ്‌ഘാടനം ചെയ്തു

ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഇന്ത്യൻ എംബസി പ്രഖ്യാപിച്ച ‘ആസാദീ കേ അമൃത് മഹോത്സവിന്റെ’ ഭാഗമായി
 ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദിൽ ഹേ ഹിന്ദുസ്ഥാനി സാംസ്കാരിക പരിപാടി ഖത്തർ കെ എം സി സി പ്രസിഡണ്ട് എസ്.എ.എം ബഷീറിൻറെ അധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ അംബാസിഡർ ഡോക്ടർ ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു.
“ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും ഇന്ത്യക്കാരുടെ മനസ്സിലുള്ള വികാരമാണ് ഇന്ത്യ എന്നത് . ആ വികാരം ശക്തമായി പ്രതിഫലിപ്പിക്കുന്നതാണ് കെ എം സി സി നടത്തിയ ദിൽ ഹെ ഹിന്ദുസ്ഥാനി എന്ന സാംസ്ക്കാരിക പരിപാടി” എന്ന് അംബാസഡർ അഭിപ്രായപെട്ടു.
മൂന്നു മണിക്കൂറിലധികം നീണ്ടു നിന്ന
പരിപാടിയിൽ ഗാനമേളയും നൃത്തനൃത്യങ്ങളും ഒപ്പനയും കോൽക്കളിയും
കളരിപ്പയറ്റും എല്ലാം ഒരു വേദിയിൽ അണിനിരന്നപ്പോൾ കാണികൾക്ക് അതൊരു നവ്യാനുഭവമായി മാറി.
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നാടോടി നൃത്തങ്ങളും ഗാനങ്ങളും കോർത്തിണക്കിയായിരുന്നു പരിപാടിയുടെ അവതരണം .
 ഐ.സി.സി പ്രസിഡണ്ട് പി.എൻ ബാബുരാജൻ,  ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ , ഖായിദേമില്ലത്ത് ഫോറം തമിഴ്നാട് സ്റ്റേറ്റ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാന്മാരായ എം.പി.ഷാഫി ഹാജി അബ്ദുൽ നാസർ നാച്ചി, തായമ്പത്ത് കുഞ്ഞാലി, ഭാരവാഹികളായ ഒ.എ.കരീം, എ.വി.എ ബക്കർ
കെ.പി. ഹാരിസ്,ഫൈസൽ അരോമ എന്നിവർ സംബന്ധിച്ചു.
സെക്രട്ടറിമാരായ റയിസലി വയനാട്,
മുസ്തഫ എലത്തൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
കൊച്ചു കുട്ടികളായ ആയിശ ഫാത്വിമ, സയ്യിദ ഫാത്വിമ എന്നിവരായിരുന്നു അവതാരകർ .
ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Most Popular