Saturday, January 29, 2022
HomeGulfKMCC യാത്രയപ്പ് നൽകി

KMCC യാത്രയപ്പ് നൽകി

ദോഹ: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ ആവണി വിജയകുമാറിനും മീഡിയ വൺ ചാനൽ ഖത്തർ റിപ്പോർട്ടർ പി.സി സൈഫുദ്ധീനും ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയപ്പ് നൽകി. കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എസ് എ എം ബഷീർ ആദ്യക്ഷത വഹിച്ചു. ആവണി വിജയകുമാറിനും സൈഫുദ്ധീനും കെ.എം.സി.സി യുടെ ഉപഹാരങ്ങൾ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും കൈമാറി.
 സംസ്ഥാന ഭാരവാഹികളായ ഒ.എ കരീം , മുസ്തഫ എലത്തൂർ , റയീസലി , മീഡിയ വിംഗ് ചെയർമാൻ റൂബിനാസ് കൊട്ടേടത്ത് എന്നിവർ സംബന്ധിച്ചു. ആവണി വിജയകുമാറും സൈഫുദീനും യാത്രയപ്പിന് മറുപടി പറഞ്ഞു. ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Most Popular