Sunday, December 5, 2021
HomeGulfകാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി ഖത്തർ കെഎംസിസി

കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി ഖത്തർ കെഎംസിസി

ഖത്തർ കെ എം സി സി ചെക്യാട് പഞ്ചായത്ത് കമ്മിറ്റി കോഴിക്കോട് ജില്ലയിലെ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്കു സമാഹരിച്ച 1200000 രൂപ ഖത്തർ കെ എം സി സി ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് ഡയാലിസിസ് സെന്റര് ചെയർമാൻ എം പി അബ്ദുല്ലഹാജിക്ക് കൈമാറി. ദാവൂദ് കോമത്ത് ഡയാലിസിസ് സെന്റര് ജനറൽ സിക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറർ അഹമ്മദ് പുന്നക്കൽ, ഖത്തർ കെ എം സി സി ചെക്യാട് പഞ്ചായത്ത് കമ്മറ്റി ജോയിന്റ് സെക്രട്ടറി സിദ്ധീഖ്, മുസ്ലിംലീഗ് നേതാവ് ടി കെ ഖാലിദ് മാസ്റ്റർ ,ഖത്തർ കെഎംസിസി സീനിയർ നേതാവ് സി സി ജാതിയേരി , ഖത്തർ കെഎംസിസി നാദാപുരം മണ്ഡലം മുൻ സീനിയർ വൈസ് പ്രസിഡണ്ട് സി കെ അബ്ദുള്ള , ബഹ്‌റൈൻ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡഡന്റ് അബൂബക്കർ പാറക്കടവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

Most Popular