Thursday, May 19, 2022
HomeGulfമുസ്ലിം ലീഗ് പാർട്ടി ക്യാമ്പയിനുകളെ വിജയിപ്പിക്കാൻ കർമ്മ നിരതമാകുക;അസീസ് നരിക്കുനി

മുസ്ലിം ലീഗ് പാർട്ടി ക്യാമ്പയിനുകളെ വിജയിപ്പിക്കാൻ കർമ്മ നിരതമാകുക;അസീസ് നരിക്കുനി

ദോഹ: ഖത്തർ കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി റമളാൻ ക്യാമ്പയിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സുഹ്ബ നിശ ക്യാമ്പ് ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസീസ് നരിക്കുനി ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യുടെ എന്റെ പാർട്ടിക്ക് എന്റെ ഹദ്‌യ ക്യാമ്പയിന് ഉൾപ്പടെ യുള്ള കർമ്മ പരിപടികൾ വിജയിപ്പിക്കാൻ നാം കർ മോത്സുകരാവുക എന്നതാണ് വെല്ലുവിളികളെ നേരിടാനുള്ള ക്രിയാത്മക പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു . വ്യക്തി, സംഘടന, സമർപ്പണം എന്ന വിഷയത്തിൽ ഫൈസൽ നിയാസ് ഹുദവി സംസാരിച്ചു. അംഗങ്ങളുടെ കർമ്മ ശാസ്ത്ര വിഷയങ്ങളിലുള്ള സംശയങ്ങൾ നിവാരണവും നിർവഹിച്ചു . ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കാൻ വേണ്ടി നടപ്പാക്കുന്ന ഏകീകൃത എൻട്രസ് പരീക്ഷയുടെ പ്രാധാന്യവും വിദ്യാഭ്യാസ മേഖലയിൽ കെഎംസിസി ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയും പ്രമുഖ കരിയർ ട്രെയ്നർ പി ടി ഫിറോസ്‌ അംഗങ്ങളോട് സംവദിച്ചു .
വിവിധ സംഘട ചർച്ചകൾ കൊണ്ട് ക്യാമ്പ് സമ്പന്നമായി ജില്ല പ്രസിഡഡന്റ് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു ഭാരവാഹികളായ വിടി എം സാദിഖ്, ഹനീഫ ബക്കർ ,പി എം നാസർ ഫൈസി പി പി ജാഫർ സാദിഖ് എം കെ ബഷീർ സുലൈമാൻ ആലത്തൂർ അഷ്‌റഫ് പുളിക്കൽ നേതൃത്വം നൽകി

Most Popular