വിദ്യാര്‍ഥി സംഘത്തിനു ഖത്തര്‍ കെ എം സി സി സ്വീകരണം നല്‍കി

ദോഹ: ഫിഫ അറബ് കപ്പ്‌  മത്സരങ്ങളോടനുബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട   നിലമ്പൂർ അമൽ കോളേജിലെ ടൂറിസം ഹോട്ടല്‍ മാനെജ്മെന്റ് കോഴ്സ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.
ഫിഫ ലോകകപ്പ് മലസരത്തിന്റെ സംഘാടനത്തില്‍ ഭാഗഭാക്കാവുന്നതിന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും കോളേജ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്.  ഇതനുസരിച്ച്  ഇന്ത്യയിലെ  വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ദോഹയിലെത്തിയിരുന്നു.  ലോക കപ്പ് മത്സര സംഘാടനങ്ങളുടെ പരിശീലനം എന്ന നിലയിലാണ്  ഫിഫ അറബ് കപ്പു മത്സര വേളയില്‍ വിദ്യാര്‍ഥികള്‍ ഖത്തറില്‍ എത്തിയത്.
തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സ്വീകരണച്ചടങ്ങില്‍ പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ അദ്യക്ഷത വഹിച്ചു. ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വക്കറ്റ് ജാഫർ ഖാൻ, അധ്യാപകന്‍ ജിനീഷ് ബാബു, കോളേജ് വെല്‍ഫെയര്‍ ഓഫീസര്‍ അൻസിൽ റഹ്മാൻ,  വിദ്യാർത്ഥികളായ രോഹിത്, ആദിൽഷാൻ, സാജിദ് എന്നിവര്‍ സംസാരിച്ചു .
കെ എം സി സി നേതാക്കളായ മുസ്തഫ ഹാജി വണ്ടൂർ, കോയ കൊണ്ടോട്ടി, എ.വി.എ. ബക്കർ, അബ്ദുല്‍ ഖാദര്‍ ചേലാട്ട് , ബഷീര്‍ കൊവുമ്മല്‍, തുടങ്ങിയവരും  വനിതാ വിഭാഗം  ഭാരവാഹികളായ  ഹസീന , മുനീറ, അംന, ഫരീദ, മൈമൂന തങ്ങള്‍  എന്നിവരും സംബന്ധിച്ചു. ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും വൈസ് പ്രസിഡണ്ട് ഒ.എ കരീം നന്ദിയും പറഞ്ഞു.