Thursday, December 8, 2022
HomeGulfഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ "QKCA പൊന്നോണം 2022 " വിപുലമായി ആഘോഷിച്ചു

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ “QKCA പൊന്നോണം 2022 ” വിപുലമായി ആഘോഷിച്ചു

ദോഹ: ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ ഈ വർഷത്തെ ഓണപരിപാടി “QKCA പൊന്നോണം 2022 ” വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ഓണാഘോഷം. പ്രസിഡണ്ട് ബോബി പുന്നൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി തോമസ് സ്റ്റീഫൻ സ്വാഗതമാശംസിച്ചു. ഓണത്തപ്പനും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ചടങ്ങിൽ തിരിതെളിയിച്ചു.

48 വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയോടെയാണ് സാംസ്കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് മുതിർന്നവരും 160 ഓളം കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള വേറിട്ട അനുഭവമായി. ഈ വർഷത്തെ CBSE പരീക്ഷയിൽ 10, 12 ക്ലാസുകൾ പാസ് ആയ QKCA അംഗങ്ങളായ കുട്ടികളേയും ചടങ്ങിൽ ആദരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിതിൻ ടോമിനും നിഖിൽ ഫിലിപ്പിനും QKCA യുടെ സ്നേഹോപഹാരം കൈമാറി.

Most Popular