Monday, December 5, 2022
HomeGulfഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ ദേശോത്സവം

ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ ദേശോത്സവം

പാലക്കാട് ജില്ലയിലെ കൂറ്റനാട് നിവാസികളുടെ കൂട്ടായ്മയായ ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ഈ വർഷത്തെ ദേശോത്സവം വൈവിധ്യമാർന്ന കലാ-കായിക പ്രകടനങ്ങളോടെ ആഘോഷിച്ചു. ഐഡിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ലോകകേരള സഭാ അംഗവും സാമൂഹ്യ പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ഉത്ഘാടനം ചെയ്തു. പൂർണ്ണമായും ദോഹയിൽ ചിത്രീകരിച്ച ‘നിഴലാട്ടങ്ങൾ’ സിനിമയുടെ സംവിധായകൻ കൂറ്റനാട്ടുകാരനായ പിപിഎം ഫിറോസിനെ ആദരിച്ചു.

കൂറ്റനാട് ദേശത്തെ ഉത്സവങ്ങളുടെ തനിപ്പകർപ്പ് എന്ന രിതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. കനവ് നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ പ്രശംസ പിടിച്ചു പറ്റി. ഇൻഡ്യ ബുക്ക് റെക്കോർഡ് ജേതാവ് അബ്ദുൽ ഫത്താഹ് അവതരിപ്പിച്ച മെന്റലിസം മാജിക് കാണികളെ വിസ്മയഭരിതരാക്കി.പാഷൻ ഫീഡ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും ഒപ്പനയും അറബിക്‌ ഡാൻസും അരങ്ങേറി.കൂടാതെ കൂട്ടായ്മ അഗങ്ങളുടെ വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. കസേരകളി, ചെസ്സ്, കാരംസ് മത്സരങ്ങളും നടന്നു . സൗജന്യ മെഡിക്കൽ ക്യാംപിന് ഫോക്കസ് മെഡിക്കൽ സെന്റെർ നേതൃതം നൽകി. അരുൺ പിള്ളൈ പ്രവീൺ അവതാരകനായിരുന്നു.

ദേശോത്സവത്തിന്റ മുന്നോടിയായി “ഖത്തർ ഫിഫ 2022 ഫുട്ബോളിന് സപ്പോർട്ടുമായി “പ്രീമിയർ ലീഗ് സീസൺ-2” എന്നപേരിൽ ഫുട്ബോൾ ടൂർണ്ണമെന്റ്, ക്രിക്കറ്റ്‌ ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചു.

Most Popular