Saturday, August 13, 2022
HomeGulfഖത്തറിൽ നിന്നും കോഴിക്കോടേക്ക് ചാർട്ടഡ് വിമാനമെത്തി

ഖത്തറിൽ നിന്നും കോഴിക്കോടേക്ക് ചാർട്ടഡ് വിമാനമെത്തി

ദോഹ:ഖത്തറിൽ നിന്നും കോഴിക്കോടേക്കും തിരികെയുമുള്ള ഇൻഡിഗോയുടെ ചാർട്ടഡ് വിമാന സർവീസുകൾ വിജയകരമായി പൂർത്തിയാക്കി. ഗോ മുസാഫിർ ട്രാവൽ ഏജൻസിയാണ് പ്രവാസികൾക്കായി ചാർട്ടഡ് വിമാന സൗകര്യം ഒരുക്കിയത്.

ആദ്യ ചാർട്ടേഡ് വിമാനം ജൂലൈ 7ന് രാത്രി 8.25ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിൽ രാത്രി 10.10ന് എത്തി.അന്നു തന്നെ ദോഹയിൽ നിന്ന് രാത്രി 11.00ന് 222 യാത്രക്കാരുമായി പുറപ്പെട്ട ഇതേ വിമാനം അടുത്ത ദിവസം രാവിലെ കോഴിക്കോട് എത്തി.

പെരുന്നാൾ ദിനത്തിൽ ദിനത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് മിക്ക പ്രവാസികളും.

സ്കൂൾ അവധിയും സർക്കാർ സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കാനിരുന്ന മിക്ക ഖത്തർ പ്രവാസികളുടെയും യാത്ര ടിക്കറ്റ് നിരക്കിലെ വർദ്ധനവ് മുടക്കുകയായിരുന്നു.ഈ അവസരത്തിലാണ് ഗോ മുസാഫിർ ട്രാവൽ ഏജൻസി കുറഞ്ഞ നിരക്കിൽ ചാർട്ടഡ് വിമാനയാത്ര സൗകര്യം ഒരുക്കിയത്.

കോഴിക്കോട്-ദോഹയ്ക്ക് 1,650 റിയാലും ദോഹ-കോഴിക്കോട് 550 റിയാലുമാണ് നിരക്ക് ഈടാക്കിയത് .2500 ന് മുകളിലാണ് ഇപ്പോഴത്തെ എയർ ടിക്കറ്റ് നിരക്ക്.

അവധിക്കാലം കഴിഞ്ഞ് ദോഹയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ഓഗസ്റ്റ് 12ന് കോഴിക്കോട്-ദോഹ, ദോഹ കോഴിക്കോട് എന്നിങ്ങനെ രണ്ട് സർവീസുകളും ഉണ്ടാകും.

സാമൂഹീക സംഘടനകളുടെ സഹായം ലഭിച്ചാൽ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൻ നടത്താൻ സാധിക്കുമെന്നും ഗോ മുസാഫിർ ട്രാവൽ ഏജൻസി ജനറൽ മാനേജർ ഫിറോസ് നാട്ടു പറഞ്ഞു.

ഫോട്ടോ-മുസാഫിർ ട്രാവൽ ഏജൻസി ജനറൽ മാനേജർ ഫിറോസ് നാട്ടു

Most Popular