Tuesday, May 17, 2022
HomeGulfഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ ഈ ആഴ്ച അവസാനം വരെ ഇടിമിന്നലോടുകൂടി ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ കൂടുതല്‍ മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ഈ സമയത്ത് കാറ്റ് പ്രധാനമായും വടക്കുകിഴക്ക് – വടക്ക് പടിഞ്ഞാറ് മേഖലയില്‍ 32 നോട്ട് വേഗതിയിലോ അതില്‍ കൂടുതല്‍ വേഗതയിലോ വീശും. ഇതിന് പുറമെ കുറഞ്ഞ ദൃശ്യപരതയ്ക്കും സാധ്യതയുണ്ട്.

Most Popular